പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു
Friday, March 22, 2019 12:11 AM IST
കോ​ഴി​ക്കോ​ട്: സി​എം​ഐ സെ​ന്‍റ് തോ​മ​സ് കോ​ഴി​ക്കോ​ട് പ്രൊ​വി​ൻ​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​ള​യ ദു​രി​ത​ത്തി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു.
കാ​ര​ക്കാ​മ​ല​പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ടു​ക​ളെ ന​ല്കി​യ​ത്. കാ​ര​ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു.
ഫാ.​സി ബി ​പു​ളി​ക്ക​ൽ, ഫാ.​തോ​മ​സ് വ​ട്ട​ക്കാ​ട്ട്, സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ്, ക​ർ​ഷ​ക വ​യോ​ജ​ന​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് ആ​ര്യ മ​ണ്ണി​ൽ, സ്റ്റാ​ർ​സ് കോ​ഓർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ, വ​ർ​ക്കി കാ​ര​ക്കാ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.