ഐ​എ​ന്‍​എ​ലി​ൽ ഗ്രൂ​പ്പ് പോ​ര്: ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ കൈ​യാ​ങ്ക​ളി
Friday, March 22, 2019 12:12 AM IST
കോ​ഴി​ക്കോ​ട് : ഐ​എ​ന്‍​എ​ല്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ണ് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് കൂ​ട്ട​യ​ടി ന​ട​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം പാ​ര്‍​ട്ടി​ക്കും എ​ല്‍​ഡി​എ​ഫി​നും ദോ​ഷം ചെ​യ്യു​ന്ന​താ​യി ഭൂ​രി​പ​ക്ഷം ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും കു​റ്റ​പ്പെ​ടു​ത്തി​യ​തോ​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​കോ​പി​ത​നാ​യി. ഭൂ​രി​പ​ക്ഷം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ജി​ല്ലാ ക​മ്മി​റ്റി​ക്കെ​തി​രാ​ണ്. ഗ്രൂ​പ്പ് താ​ത്പ​ര്യ​ത്താ​ല്‍ പ​ല​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ​യും കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നി​ല്ല. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞവ​ർ​ഷം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ സം​സ്ഥാ​നസെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​പി. ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അഹമ്മദ്‌ദേവർ‍​കോ​വി​ലി​നു നേരേകൈയേ​റ്റം ന​ട​ത്തിയിരു​ന്നു.ഇ​താ​ണ് സെ​ക്ര​ട്ട​റി പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടാ​തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.