ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യിൻ ഏ​റ്റെ​ടു​ത്ത് അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ
Friday, March 22, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ദൗ​ത്യം ഏ​റ്റെ​ടു​ത്ത് അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ.
മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യാ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​.
മികച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ ക​ള​ക്ട​ർ സാം​ബ​ശി​വ റാ​വു അ​ഭി​ന​ന്ദി​ച്ചു.
ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രും ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ടെ​ക്നി​ക്ക​ൽ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ്, പോ​ളി ടെ​ക്നി​ക് കോ​ള​ജൂ​ക​ളി​ലെ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സേ​വ​ന​ത്തി​ലൂ​ടെ​യാ​ണ് ഡാ​റ്റാ എ​ൻ​ട്രി ന​ട​ത്തു​ന്ന​ത്.
പേ​ര് ചേ​ർ​ക്കു​ന്പോ​ൾ പി​ശ​കു​ക​ൾ വ​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 25 ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
ഇ​ല​ക്‌​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ജ​യ​പ്ര​കാ​ശ​ൻ, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി. ​അ​ഫ്സ​ത്ത്, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.