ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം നാ​ളെ
Friday, March 22, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് കാ​സ​ർഗോഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​ടി.​പി.​ആ​മി​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30 മ​ണി​ക്ക് കാ​സ​ർഗോഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ക്കു​ന്ന ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ കൂ​ട്ട​യോ​ട്ട​ത്തി​ൽ ഒ​ളി​മ്പ്യ​ൻ പി.​ടി. ​ഉ​ഷ​യും പ​ങ്കാ​ളി​യാ​കും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കും. ഡി​എംഒ ​ഡോ. എ.​പി. ദി​നേ​ശ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഡോ. ​ബി.​എ​സ്. റാ​വു​വി​നെ ആ​ദ​രി​ക്കും.​രോ​ഗം ചി​കി​ത്സി​ച്ചു ഭേ​ദ​മാ​കു​മെ​ന്ന് തെ​ളി​യി​ച്ച രോ​ഗി​യെ​യും ആ​ദ​രി​ക്കും. 2018 ൽ ​ജി​ല്ല​യി​ൽ 737 പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ൾ ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​ണ്.
2017 ൽ 788 ​പേ​രും 16 ൽ 885 ​പേ​രും ജി​ല്ല​യി​ൽ രോ​ഗി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്നു. 2020 ഓ​ടെ ക്ഷ​യ​രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ർ​ജ​ന യ​ജ്ഞം ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ കൂ​ടാ​തെ ജി​ല്ല​യി​ലെ 10 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷ​യ​രോ​ഗി​ക​ൾ നി​ല​വി​ലു​ള്ള​ത് ഉ​ദു​മ​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​ണ്. ഈ ​പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ൽ കാ​ണി​ക്കു​ന്ന ആ​ലം​ബ​വ​മാ​ണ് ഉ​ദു​മ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം പെ​രു​കാ​ൻ കാ​ര​ണ​മാ​യ​ത്. ആ​റു​മാ​സം തു​ട​ർ​ച്ച​യാ​യി മ​രു​ന്ന് ക​ഴി​ച്ചാ​ൽ മാ​ത്ര​മേ രോ​ഗം ഭേ​ദ​മാ​വു​ക​യു​ള്ളൂ.
രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​വ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ പ്ര​മേ​ഹ രോ​ഗി​ക​ളി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ച്ച്ഐ​വി ബാ​ധി​ത​രി​ലു​മാ​ണ് ടി​ബി രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. എ​ച്ച്ഐ​വി രോ​ഗി​ക​ളി​ൽ പ​ല​രും മ​രി​ക്കു​ന്ന​തും ക്ഷ​യം പി​ടി​പെ​ട്ടാ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ക്ഷ​യ​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ കാ​ല​യ​ള​വി​ൽ പോ​ഷ​കാ​ഹാ​ര​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ 500 രൂ​പ​യും കേ​ര​ള സ​ർ​ക്കാ​ർ ആ​യി​രം രൂ​പ​യും ന​ൽ​കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.