പൊ​ള്ളു​ന്ന ചൂ​ടി​ൽ ദാ​ഹ​മ​ക​റ്റാ​ൻ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ്
Friday, March 22, 2019 10:14 PM IST
പൂ​ച്ചാ​ക്ക​ൽ: പൊ​ള്ളു​ന്ന ചൂ​ടി​ൽ ദാ​ഹ​മ​ക​റ്റാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ്. ലോ​ക ജ​ല​ദി​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ദാ​ഹ​മ​ക​റ്റാ​ൻ എ​കെ​പി​എ രം​ഗ​ത്ത് വ​ന്ന​ത്.

ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും പൂ​ച്ചാ​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ​യും അ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വേ​ന​ൽ​നീ​ര് എ​ന്ന സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തി​രു​ന്ന​ല്ലൂ​ർ മു​ത​ൽ അ​രൂ​ക്കു​റ്റി​വ​രെ​യു​ള്ള തി​ര​ക്കു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ ബോ​ട്ടി​ലു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വി​ത​ര​ണം.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മ​റ്റു യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കും കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത് ന​ടേ​ശ​ൻ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​കെ​പി​എ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. ഉ​ദ​യ​ൻ നി​ർ​വ​ഹി​ച്ചു. പൂ​ച്ചാ​ക്ക​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത് ന​ടേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. സു​ജി​ത്, ബൈ​ജു ശ​ല​ഭം, സാ​ബു പൂ​ച്ചാ​ക്ക​ൽ, സ​ന്തോ​ഷ്, സ​ന്ദീ​പ്, മ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.