അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി
Friday, March 22, 2019 10:21 PM IST
ചേ​ർ​ത്ത​ല: ശാ​സ്ത്രീ​യ​മ​ല്ലാ​തെ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കൊ​ക്കോ​ത​മം​ഗ​ലം ന​വ​ജ്യോ​തി സ്വാ​ശ്ര​യ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡി​ൽ മേ​ക്ര​ക്കാ​ട്ട് കോ​ല​നാ​ടു​ക​രി റോ​ഡി​ൽ ക​രു​വേ​ലി തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ ത​ട​സ​പ്പെ​ട്ട​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. നാ​ലു​മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​ത്തി​നു മൂ​ന്നു​മീ​റ്റ​ർ മാ​ത്രം വീ​തി​യി​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് ന​വ​ജ്യോ​തി സ്വാ​ശ്ര​യ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണം​മൂ​ലം സ​മീ​പ​ത്തെ മു​ണ്ടു​ചി​റ​ക്ക​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം നാ​ളു​ക​ളാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.