അ​ധ്യാ​പി​ക​യ്ക്കു സൂ​ര്യാ​ഘാ​ത​മേ​റ്റു
Friday, March 22, 2019 10:21 PM IST
മാ​വേ​ലി​ക്ക​ര: പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കു പോ​യ അ​ധ്യാ​പി​ക​യ്ക്കു സൂ​ര്യാ​ഘാ​ത​മേ​റ്റു. വെ​ണ്‍​മ​ണി മാ​ർ​ത്തോ​മ എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക മാ​വേ​ലി​ക്ക​ര കൊ​റ്റാ​ർ​കാ​വ് ചെ​ന്പ​ക​പ്പ​ള്ളി​ൽ ഏ​ദ​ൻ​വി​ല്ല​യി​ൽ സു​മ ഏ​ബ്ര​ഹാ​മി​നാ​ണു ആ​ഘാ​ത​മേ​റ്റ​ത്. മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സി​ൽ പ​രീ​ക്ഷാ ഡ്യൂ​ട്ടി നോ​ക്കു​ന്ന സു​മ ഏ​ബ്ര​ഹാം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്കു 12.30നു ​ബ​സി​റ​ങ്ങി സ്കൂ​ൾ മൈ​താ​ന​ത്തു കൂ​ടി ന​ട​ന്നു പോ​ക​വെ​യാ​ണു സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. പു​റ​ത്തു പു​ക​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണു ശ​രീ​രം ത​ടി​ച്ചു ചു​മ​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.