കൊ​ടി​ക്കു​ന്നി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Friday, March 22, 2019 10:21 PM IST
മാ​വേ​ലി​ക്ക​ര: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ളി​ൽ എ​ത്തി വ്യാ​പാ​രി​ക​ളേ​യും വ​ഴി​യാ​ത്ര​ക്കാ​രേ​യും നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് പ​ത്തി​നു കൊ​ട്ടാ​ര​ക്ക​ര മി​ന​ർ​വ തി​യേ​റ്റ​റി​ൽ ന​ട​ന്ന യു​ഡി​എ​ഫ് കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പ​ത്ത​നാ​പു​രം ക്രൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ​ത്ത​നാ​പു​ര​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യ​ക്തി​ക​ളെ​യും നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.