യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Friday, March 22, 2019 10:39 PM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം​വാ​ർ​ഡി​ൽ ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ര​തീ​ഷി(35)​നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റി​നു ത​ക​ഴി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സാ​നി​ട്ട​റി ക​ട​യി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ഗ​ണ​പ​തി (35)യെ ​പി​ന്നി​ൽ നി​ന്നെ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും, മൂ​ന്നു പ​വ​ന്‍റെ കൈ​ച്ചെ​യി​നും ക​വ​ർ​ന്ന കേ​സി​ലാ​ണ് ര​തീ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

മോ​ഷ​ണ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ഇ​ന്ന​ലെ രാ​വി​ലെ ക​രൂ​ർ ഭാ​ഗ​ത്തു നി​ന്നു​മാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ട്ടു​കൊ​ണ്ടു പ​രി​ക്കേ​റ്റ ഗ​ണ​പ​തി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ണ്ടി സാ​ധ​നം ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.