പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്ക​ണം: പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കു വോ​ട്ടു ചെ​യ്യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​ങ്കു കൊ​ള്ളാ​ൻ പ്ര​വാ​സി​ക​ൾ​ക്കു അ​വ​സ​ര​മൊ​രു​ക്കു​വാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ങ്കി​ൽ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യാ​ലേ സാ​ധി​ക്കൂ എ​ന്ന​താ​ണ് അ​വ​സ്ഥ. ലോ​ക​ത്തെ​വി​ടെ​നി​ന്നും വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യും​വി​ധം സാ​ങ്കേ​തി​ക​വി​ദ്യ ഏ​റെ വ​ള​ർ​ന്ന ഇ​ക്കാ​ല​ത്ത് വി​ദേ​ശ​ത്തു​ള്ള​വ​ർ വോ​ട്ടു​ചെ​യ്യാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്ത​ണ​മെ​ന്ന​ത് അ​നു​ചി​ത​മാ​ണ്. ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​ർ സു​ലാ​ൽ മ​ൻ​സി​ലി​ൽ സ​ലീ​മും കു​ടും​ബ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ അ​തി​നു സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണം.

സ​ലീ​മി​ന്‍റെ വ​സ​തി സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​രു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ച്ച്.​എം. യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​രീ​ഫ് ക​ള​ത്തി​ൽ, എ. ​ഷൗ​ക്ക​ത്ത്, കെ. ​ഇ. റ​ഹീം, ന​സീം, ക​ബീ​ർ മാ​മ​ച്ച​ൻ, മ​നോ​ഹ​ര​ൻ, ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.