ച​ട്ട​ലം​ഘ​നം ക​ർ​ശ​ന​മാ​യി നേ​രി​ടും: ക​ള​ക്ട​ർ
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

50,000 രൂ​പ​യി​ൽ അ​ധി​കം കൈ​യി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന പ​ക്ഷം പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം, ആ​വ​ശ്യ​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൂ​ടി കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളോ നി​യ​മ വി​രു​ദ്ധ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വ​യി​ല​ൻ​സ് ടീം, ​ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​നാ സ്ക്വാ​ഡ് എ​ന്നി​വ​രെ ജി​ല്ല​യി​ലു​ട​നീ​ളം വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത പ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യാ​നാ​യി ഈ ​സം​ഘ​ങ്ങ​ൾ വാ​ഹ​ന​പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള​വ ന​ട​ത്തു​ന്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.