സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ൽ​കി. സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​നം.

അ​ന്നേ​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​രെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട ചു​മ​ത​ല മു​ത​ൽ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച ചു​മ​ത​ല​ക​ളും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. പ​ത്തു മു​ത​ൽ 12 ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഒ​രു സെ​ക്ട​ർ ഓ​ഫീ​സ​ർ വ​ഹി​ക്കേ​ണ്ട​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ജി​ല്ല പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത​ല പ​രി​ശീ​ല​ക​ൻ ജി​ജോ ജോ​സ​ഫ്, ഐ​ടി സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഷി​ബു എ​ന്നി​വ​ർ പ​രി​ശീ​ല​ന​ക്ലാ​സ് ന​യി​ച്ചു.