ആ​യി​ര​ത്തോ​ളം തി​മി​ര രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം പ​ക​ർ​ന്ന് ആ​രോ​ഗ്യ വി​ക​സ​ന സ​മി​തി
Friday, March 22, 2019 10:42 PM IST
തൊ​ടു​പു​ഴ: ആ​യി​ര​ത്തോ​ളം തി​മി​ര രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​യ​തി​ന്‍റെ ആ​ത്മ​ഹ​ർ​ഷ​ത്തി​ലാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി തീ​വ​ള്ളി. അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ, ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് എ​ന്നീ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ തി​മി​ര ഓ​പ്പ​റേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ ആ​സ്ത്‌മ അ​ല​ർ​ജി ക്യാ​ന്പ്, തൊ​ടു​പു​ഴ​യി​ൽ കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് എ​ന്നി​വ​യും ന​ട​ത്തി​യി​ട്ടു​ണ്ട്.

24നു ​രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ 12 വ​രെ ക​ഞ്ഞി​ക്കു​ഴി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ 25-ാമ​ത് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യ് ക്കൊ​പ്പം മ​ല​യാ​റ്റൂ​ർ കാ​ൽ​ന​ട​ തീ​ർ​ഥാ​ട​നം ന​ട​ത്തി​വ​രു​ന്ന ടോ​മി തീ​വ​ള്ളി കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റ് മെ​ംബ​റാ​ണ്. ഭാ​ര്യ: എ​ൽ​സി. അ​ഞ്ജു, അ​മ​ൽ, അ​ഞ്ജ​ന എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.