ഹോ​ട്ട് ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന് താ​ത്കാ​ലി​ക അ​നു​മ​തി
Friday, March 22, 2019 10:45 PM IST
പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്തി​നു​സ​മീ​പം തു​ട​ങ്ങു​ന്ന ഹോ​ട്ട് ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​ന് ഹൈ​ക്കോ​ട​തി താ​ത്ക്കാ​ലി​ക​മാ​യി അ​നു​മ​തി​ന​ൽ​കി. പ്ലാ​ന്‍റ് ഉ​ട​മ രാ​ജി മാ​ത്യു ആ​ൻ​ഡ് ക​ന്പ​നി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി താ​ത്ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യ​ത്.

മ​ഴ​ക്കാ​ല​ത്തി​നു​മു​ൻ​പ് ദേ​ശീ​യ​പാ​ത റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ലാ​ന്‍റ് തു​റ​ക്കാ​ന​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ലാ​ന്‍റ് ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പീ​രു​മേ​ട്- കു​മ​ളി ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത് രാ​ജി മാ​ത്യു ആ​ൻ​ഡ് ക​ന്പ​നി​യാ​ണ്.

തേ​യി​ല തോ​ട്ട​ത്തി​നു​ള്ളി​ൽ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 81 ലം​ഘി​ച്ച​തി​ന് പ്ലാ​ന്‍റി​ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി സ്റ്റേ ​ന​ല്കി​യി​രു​ന്നു. തേ​യി​ല തോ​ട്ടം ത​രം​മാ​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളു​മു​ള്ള സ്ഥ​ല​ത്ത് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത്. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​ച്ച​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വാ​ദം. തോ​ട്ടം ഭൂ​മി​യാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത ചീ​ഫ് എ​ൻ​ജി​നീ​യ​ർ മു​ഖാ​ന്തി​രം സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ന് പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് നി​രാ​ക്ഷേ​പ പ​ത്രം (എ​ൻ​ഒ​സി) ക​ന്പ​നി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ നേ​ര​ത്തെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.