മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ 114 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു ; 24 എ​ണ്ണം തീ​ർ​പ്പാ​ക്കി
Friday, March 22, 2019 10:45 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ അ​പാ​ക​ത​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​നാ​ണ് ഡി​എം​ഒ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഇ​ടു​ക്കി മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ ഡി​എം​ഒ യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ജി​ല്ല​യി​ലെ ലാ​ബു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യെ​ന്നും അ​വ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും അ​റി​യി​ച്ചു. പി​ന്നീ​ട് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ലാ​ബ് അ​ധി​കൃ​ത​ർ അ​പേ​ക്ഷ ന​ൽ​കി. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മ​തി​യാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ ഇ​വ​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് ഡി​എം​ഒ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.​

വൃ​ക്ക​യി​ലെ ക​ല്ലു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സാ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ലും ക​മ്മീ​ഷ​ൻ ഡി​എം​ഒ​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​എം​ഒ​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​രി​യും ക​മ്മീ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല. കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ ഇ​രു കൈ​ക​ളു​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് എം​വി​ഐ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യും ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ലേ​ണേ​ഴ്സ് എ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ​ത്തി​യ​ത്. ആ​കെ 114 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 44 കേ​സി​ലെ ക​ക്ഷി​ക​ൾ ഹാ​ജ​രാ​യി. 25 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. മ​റ്റു​ള്ള​വ റി​പ്പോ​ർ​ട്ട് തേ​ടു​ന്ന​തി​നും അ​ന്തി​മ തീ​രു​മാ​ന​ത്തി​നു​മാ​യി മാ​റ്റി വ​ച്ചു.