തെ​ര​ഞ്ഞെ​ടു​പ്പ്: അ​പ്പീ​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു
Friday, March 22, 2019 10:51 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ർ ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച് ഉ​ട​മ​സ്ഥ​ന് വി​ട്ടു ന​ൽ​കു​ന്ന​തി​ന് എ​ഡി​എം അ​നി​ൽ ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ്പീ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​ജി ഫ്രാ​ൻ​സി​സാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ. മൂ​ല​മ​റ്റം ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ കെ.​ബി അ​നി​ൽ​കു​മാ​ർ സ​മി​തി അം​ഗ​മാ​ണ്. നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളു​ള്ള പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​പ്പീ​ൽ സ​മി​തി​യെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. എ​ഡി​എം അ​ധ്യ​ക്ഷ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്.