സൗ​ഹൃ​ദം പു​തു​ക്കി ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ്ര​ചാ​ര​ണ പ​ര്യ​ട​നം
Friday, March 22, 2019 10:51 PM IST
മൂ​വാ​റ്റു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. രാ​വി​ലെ 7.30 ന് ​ആ​യ​വ​ന​യി​ൽ നി​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം.

പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ട് മു​ന്നോ​ട്ടു നീ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യും സം​ഘ​വും പി​ന്നീ​ടെ​ത്തി​യ​ത് ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. തു​ട​ർ​ന്ന് ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ർ, ആ​ര​ക്കു​ഴ, പാ​ല​ക്കു​ഴ, മാ​റാ​ടി, വാ​ള​കം, പാ​യി​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. തൊ​ഴി​ലാ​ളി സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. എ​ൽ​ദോ എ​ബ്രാ​ഹം എം​എ​ൽ​എ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ, ഷാ​ജു ജേ​ക്ക​ബ്, പി.​കെ. ബാ​ബു​രാ​ജ്, എ​ൻ.​അ​രു​ണ്‍, ബാ​ബു മു​ണ്ടാ​നി​യി​ൽ, ഷാ​ജി മു​ഹ​മ്മ​ദ്, ജോ​ളി ജോ​ർ​ജ്, ബാ​ബു മു​ടി​യി​ൽ, ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.