റേ​ഷ​ന്‍ വി​ത​ര​ണം: ജി​ല്ല​യ്ക്ക് 3533 മെ​ട്രി​ക് ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ചു ‌
Friday, March 22, 2019 10:58 PM IST
‌പ​ത്ത​നം​തി​ട്ട: ഈ ​മാ​സം ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 3202.538 മെ​ട്രി​ക് ട​ണ്‍ അ​രി​യും 331.250 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും ഉ​ള്‍​പ്പെ​ടെ 3533.786 മെ​ട്രി​ക് ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ചു. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡു​ക​ളി​ലെ (പി​ങ്ക് കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും കി​ലോ​ഗ്രാ​മി​ന് ര​ണ്ട് രൂ​പാ നി​ര​ക്കി​ല്‍ നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​മ്പും, എ​എ​വൈ കാ​ര്‍​ഡു​ക​ള്‍​ക്ക് (മ​ഞ്ഞ കാ​ര്‍​ഡ്) സൗ​ജ​ന്യ നി​ര​ക്കി​ല്‍ കാ​ര്‍​ഡൊ​ന്നി​ന് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​മ്പും ല​ഭി​ക്കും. പ​രാ​തി​ക​ള്‍ 1800-425-1550 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ 0468 2222612 എ​ന്ന ന​മ്പ​രി​ലോ, റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ള്ള റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ​യും സി​യു​ജി മൊ​ബൈ​ല്‍ ന​മ്പ​രു​ക​ളി​ലും പ​രാ​തി അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌