വി​ക​സ​നം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി മു​ന്ന​ണി​ക​ൾ
Friday, March 22, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: വി​ക​സ​നം പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ധാ​ന പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​തേ വി​ഷ​യ​ത്തി​ൽ ത​ന്നെ തി​രി​ച്ച​ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് യു​ഡി​എ​ഫ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ൻ​ഡി​എ​യും വി​ഷ​യ​മാ​ക്കും.

പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്തു​വ​ർ​ഷം എം​പി​യെ​ന്ന നി​ല​യി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ വേ​ദി​ക​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യ്ക്ക് പ​ദ്ധ​തി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണ​ത്തെ അ​തേ നാ​ണ​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ തി​രി​ച്ച​ടി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. ആ​റ​ന്മു​ള എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ഡി​സി​സി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ടേ​മി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം​എ​ൽ​എ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ പെ​ടു​ത്തി​യ​തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് ഡി​സി​സി നേ​തൃ​ത്വം നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ എം​എ​ൽ​എ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും യു​ഡി​എ​ഫ് പ​റ​യു​ന്നു.എം​പി​യെ​ന്ന നി​ല​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യു​ള്ള പ്ര​ചാ​ര​ണ പു​സ്ത​ക​ങ്ങ​ളു​മാ​യി സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ട​ര​വ​ർ​ഷം കൊ​ണ്ട് അ​നു​വ​ദി​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ളും എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്നു​ണ്ട്.