ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ പ്രേ​മ​ച​ന്ദ്ര​ന് വ​ര​വേ​ൽ​പ്
Friday, March 22, 2019 11:26 PM IST
കൊല്ലം: വേ​ന​ൽ​ചൂ​ടി​നെ അ​തി​ജീ​വി​ച്ച് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി. ജി​ല്ല​യി​ലെ സ​ന്ദ​ർ​ശി​ച്ച എ​ല്ലാ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലും ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്രേ​മ​ച​ന്ദ്ര​ന് ന​ൽ​കി​യ​ത്.

തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​ന് പ്രേ​മ​ച​ന്ദ്ര​ന് ഒ​രു വോ​ട്ട് എ​ന്ന​താ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന പ്ര​ച​ര​ണ കാ​ന്പെ​യി​നെ​ന്ന് സം​യു​ക്ത ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ഇപിഎ​ഫ്, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ, ഇഎ​സ്ഐ ആ​നു​കൂ​ല്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റംഗം എ​ന്നു​ള്ള നി​ല​യി​ൽ പ്രേ​മ​ച​ന്ദ്ര​ൻ സ്വീ​ക​രി​ച്ച ഇ​ട​പെ​ട​ലു​ക​ളി​ൽ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ സ​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളും ന​ട​പ​ടി​ക​ളും തൊ​ഴി​ലാ​ളി​ക​ൾ പ്രേ​മ​ച​ന്ദ്ര​നോ​ട് പ​രാ​തി​പ്പെ​ട്ടു. സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ലു​ള്ള പ്ര​തി​ഷേ​ധം പ്രേ​മ​ച​ന്ദ്ര​നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ർ​ല​മെ​ന്‍റി​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി നാ​ളി​തു​വ​രെ തു​ട​ർ​ന്നു​വ​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.