കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ റോ​സ് മ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി
Friday, March 22, 2019 11:26 PM IST
തെ​ന്മ​ല: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ റോ​സ് മ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ആ​ര്യ​ങ്കാ​വി​ൽ നി​ന്ന് ജീ​പ്പി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യും എ​ൽ ഡി ​എ​ഫ് പ്ര​വ​ർ​ത്ത​ക​രും രാ​ജാ​കൂ​പ്പി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ വ​ന​പാ​ത​യി​ൽ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് വീ​ണ്ടും വാ​ഹ​ന​ങ്ങ​ളി​ൽ റോ​സ് മ​ല​യി​ലേ​ക്കു് എ​ത്തി​യ​ത്. അ​മ്പ​ലം ജ​ങ്ഷ​ൻ, ഈ​സാ മു​ക്കു്, ആ​ശു​പ​ത്രി ജ​ങ്ഷ​ൻ, റ​സാ​ക്ക്മു​ക്ക്, സ്റ്റോ​ർ​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വ​ര​വേ​ൽ​പ്പ്. സ്റ്റോ​ർ മു​ക്കി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​നം മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ സ്വീ​ക​ര​ണ മേ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ച്ചു. എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​ർ​ജ് മാ​ത്യു, എം​എ രാ​ജ​ഗോ​പാ​ൽ, പി ​എ​സ് ചെ​റി​യാ​ൻ, എ​സ് ബി​ജു, ആ​ർ പ്ര​ദീ​പ്, വി ​എ​സ് സോ​മ​രാ​ജ​ൻ, റോ​സ്മ​ല സു​ന്ദ​രേ​ശ​ൻ, വ​ര​ദാ പ്ര​സ​ന്ന​ൻ, ബി​നു മാ​ത്യു, സു​നി​ത, വി ​എ​സ് മ​ണി, മ​ത്താ​യി തോ​മ​സ്, മാ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റ​ഷീ​ദ് കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.