കൊ​ട്ടാ​ര​ക്കു​ളം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​രു​ദ്ര യ​ജ്ഞം
Friday, March 22, 2019 11:28 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്കു​ളം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​രു​ദ്ര യ​ജ്ഞം ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഉ​പ​നി​ഷ​ദ് പാ​രാ​യ​ണം, അ​ഞ്ചി​ന് സൂ​ക്താ​ദി​പാ​രാ​യ​മം, ആ​രി​ന് മ​ഹാ​രു​ദ്ര മ​ഹി​മ​യെ​കു​റി​ച്ച് പ്ര​ഭാ​ഷ​ണം.

നാ​ളെ പു​ല​ർ​ച്ചെ നാ​ലി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, അ​ഞ്ചി​ന് മ​ഹാ​രു​ദ്ര മ​ഹാ​സ​ങ്ക​ൽ​പം, പൂ​ര്‌​വാം​ഗം​സ പു​ണ്യാ​ഹ​ജ​പം, മ​ഹാ​ന്യാ​സ​ജ​പം, ഏ​കാ​ദ​ശ രു​ദ്ര​ജ​പം, രു​ദ്ര​ക്ര​മാ​ർ​ച്ച​ന, ഒ​ന്പ​തി​ന് രു​ദ്ര​ഹോ​മം ആ​രം​ഭം, ഉ​ച്ച​യ്ക്ക് 12ന് ​വ​സോ​ർ​ധാ​ര, മ​ഹാ​പൂ​ർ​ണാ​ഹു​തി, ദീ​പാ​രാ​ധ​ന, ഒ​ന്നി​ന് പ്ര​സാ​ദ​വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.