പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും കു​ഴ​പ്പി​ച്ച് യു​വാ​വി​ന്‍റെ പ​രാ​ക്ര​മം
Friday, March 22, 2019 11:28 PM IST
ച​വ​റ: നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വാ​വ് ആ​യു​ധ​വു​മാ​യി പോ​ലീ​സി​നെ കു​ഴ​പ്പി​ച്ചു.​തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ശേ​രി പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ജാ​രി​സാ​ണ് ച​വ​റ പോ​ലീ​സി​നെ വ​ട്ടം ചു​റ്റി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്.​ ഇന്നലെ രാ​ത്രി​യി​ല്‍ പു​ത്ത​ന്‍​ച​ന്ത​യി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ജാ​രീ​സ് ആ​യു​ധം കാ​ട്ടി നാ​ട്ടു​കാ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി.

​ഇ​ത​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സി​ന് നേ​ര​യും ആ​യു​ധം കാ​ട്ടി. ജാ​രി​സി​നെ പി​ടി​ക്കാ​നാ​യി ശ്ര​മി​ച്ച​പ്പോ​ള്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ജാ​രി​സ് ഓ​ടി.​പോ​ലീ​സ് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യി എ​ത്തി​യ​തെ​യു​ള്ളു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട ജാ​രി​സി​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു