നി​രോ​ധ​നാ​ജ്ഞ​ന ലം​ഘ​നം; പ്രേ​മ​ച​ന്ദ്ര​ൻ ജാ​മ്യ​ത്തി​നാ​യി റാ​ന്നി​യി​ലേ​ക്ക്
Friday, March 22, 2019 11:29 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​ന ലം​ഘി​ച്ച​തി​ന് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ ജാ​മ്യം എ​ടു​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ നാ​ളെ റാ​ന്നി​യി​ലേ​യ്ക്ക് പോ​കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, എം.​കെ. മു​നീ​ർ, പി.​ജെ.​ജോ​സ​ഫ്, സി.​പി. ജോ​ണ്‍, അ​ടൂ​ർ പ്ര​കാ​ശ്, ജോ​ണി നെ​ല്ലൂ​ർ, ദേ​വ​രാ​ജ​ൻ തു​ട​ങ്ങി 17 യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പ്ര​തി ചേ​ർ​ത്താ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്തി​ട്ടു​ള​ള​ത്.

യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ആ​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തി​ട്ടു​ള​ള​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 143, 147, 283 തു​ട​ങ്ങി വ​കു​പ്പു​ക​ൾ പ്ര​കാ​രം ചാ​ർ​ജ് ചെ​യ്തി​ട്ടു​ള​ള കേ​സി​ൽ റാ​ന്നി ഗ്രാ​മ ന്യാ​യാ​ല​യ കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.