സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി കുന്നിക്കോട് പോലീസ് സ്റ്റേഷൻ
Friday, March 22, 2019 11:29 PM IST
കുന്നിക്കോട്: ​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​രം. നാ​ടു സം​ര​ക്ഷി​ക്കു​വാ​ൻ രാ​പ്പ​ക​ൽ ഓ​ടി ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ൽ ഒ​ന്നി​രി​ക്കാ​ൻ പോ​ലും സ്ഥ​ല​മി​ല്ല.​കു​ടു​സു മു​റി​യി​ൽ നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ് നി​യ​മ​പാ​ല​ക​ർ.

സ്റ്റേ​ഷ​ൻ ചു​മ​ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ എ​സ്ഐ ക്ക് ​ഇ​രി​ക്കാ​ൻ ക​സേ​ര​യും ഇ​ല്ലാ​തെ​യാ​യി. ​ഉ​ള​ള സ്ഥ​ല​ത്ത് ഞെ​രു​ങ്ങി​യി​രു​ന്നാ​ണ് ജോ​ലി​ നോ​ക്കു​ന്ന​ത്. മി​ക്ക​വ​രും പു​റ​ത്തു​ള​ള താ​ൽ​കാ​ലി​ക ഷെ​ഡി​ലി​രു​ന്നാ​ണ് കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.​പു​റ​ത്തു നി​ന്നു നോ​ക്കി​യാ​ൽ ഭം​ഗി​യു​ണ്ടെ​ങ്കി​ലും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ർ ക്യാ​മ്പി​നേ​ക്കാ​ൾ ദ​യ​നീ​യ​മാ​ണ് ഉ​ൾ​വ​ശം.​

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ - ഒന്ന്, എ​സ്​ഐ - രണ്ട്, എ​എ​സ്ഐ - മൂന്ന്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ - നാല്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ - 20, ആ​റ് വ​നി​താ​ജീ​വ​ന​ക്കാ​ര​ട​ക്കം 36 പേ​രാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ കു​ടി​വെ​ള​ള​മി​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. ഒ​ന്നു വി​ശ്ര​മി​ക്കാ​നോ വ​സ്ത്രം മാ​റു​വാ​നോ ക്വാർട്ടേ​ഴ്സു​മി​ല്ല. സ​മീ​പ​ത്താ​യി മ​റ്റൊ​രു കെ​ട്ടി​ടം നി​ർ​മി​ച്ച് നി​യ​മ​പാ​ല​ക​രു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.