ആ​യു​ർ​വേ​ദ ന​ഗ​രി​യി​ൽ പി.​വി.​അ​ൻ​വ​ർ
Saturday, March 23, 2019 12:25 AM IST
കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ ഇ​ന്ന​ലെ കോ​ട്ട​ക്ക​ലി​ൽ പ​ര്യ​ട​നം ന​ട​ത്തി.​രാ​വി​ലെ ഏ​ഴോ​ടെ പൊന്മ​ള​യി​ൽ പി.​വി.​അ​ൻ​വ​റെ​ത്തി. എ​ല്ലാ​വ​രോ​ടും ഏ​താ​നും വാ​ക്കു​ക​ളി​ൽ വി​ശേ​ഷ​ങ്ങ​ൾ പ​റ​യും. വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.

പി​ന്നെ, സ്വീ​ക​ര​ണ യോ​ഗ​ത്തി​ലേ​ക്ക്. സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ ഉ​ത്സ​വ​പ്ര​തീ​തി. കൈ​ലാ​സ മ​ന്ദി​ര​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചു. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ലെ ഗ്രേ​സ് കോ​ള​ജ്, കോ ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. മാ​റാ​ക്ക​ര, എ​ട​യൂ​ർ, ഇ​രി​ന്പി​ളി​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വോ​ട്ട് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി. വൈ​കിട്ട് ആ​റ് മ​ണി​യോ​ടെ വ​ളാ​ഞ്ചേ​രി നി​ന്ന് റോ​ഡ്ഷോ​യോ​ടെ കു​റ്റി​പ്പു​റ​ത്ത് സ​മാ​പ​നം