ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം 26 മു​ത​ൽ
Saturday, March 23, 2019 12:27 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 26 മു​ത​ൽ ആ​രം​ഭി​ക്കും.​ഡി​സ്ട്രി​ക് ലെ​വ​ൽ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഈ ​മാ​സം 26നും 27​നും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ൽ ന​ൽ​കും. ഇ​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രി​ക്കും പോ​ളിം​ഗ് ജീ​വ​ന​ക്കാ​ർ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും.​ആ​ദ്യ​ഘ​ട്ടം 28 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ​യും ര​ണ്ടാം ഘ​ട്ടം എ​ട്ട് മു​ത​ൽ 12 വ​രെ​യും മൂ​ന്നാം ഘ​ട്ടം 22നു​മാ​ണ് ന​ട​ക്കു​ക. സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഏ​പ്രി​ൽ മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്ക് ഏ​പ്രി​ൽ 16നും ​മേ​യ് 15നും ​കൗ​ണ്ടിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് മേ​യ് 14നു​മാ​ണ് പ​രി​ശീ​ല​നം. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​ണ് മൈ​ക്രോ ഒ​ബ്സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.