ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി
Saturday, March 23, 2019 12:40 AM IST
മ​ല​പ്പു​റം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി. മ​ണ്ണ​ഴി സ്വ​ദേ​ശി അ​ന​സി (31)നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി​യി​ൽ നി​ന്നു വി​ദേ​ശ​യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, എം​ബ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ വ്യാ​ജ​സീ​ലു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ പോ​ലീ​സി​നെ വെ​ട്ടി​ച്ചു മ​ല​പ്പു​റം സ്റ്റേ​ഷ​നി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ച​ട്ടി​പ​റ​ന്പി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.