അബുദാബി സ്പെഷൽ ഒളിന്പിക്സ്: മെ​ഡ​ൽ നേ​ടി ഫാ​ദ​ർ തേ​സ സ്പെ​ഷ​ൽ സ്കൂ​ൾ
Saturday, March 23, 2019 12:40 AM IST
മാ​ന​ന്ത​വാ​ടി: അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് വ​യ​നാ​ട് ഫാ​ദ​ർ തേ​സ സ്പെ​ഷ​ൽ സ്കൂ​ളി​ലെ പി.​വി. പൊ​ന്നു​വും വി​മ​ൽ ജോ​സും. പു​രു​ഷ​ന്മാരു​ടെ വോ​ളി​ബോ​ളി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ടീ​മി​ലെ അം​ഗ​മാ​യ പി. ​വി. പൊ​ന്നു ക​ല്ലോ​ടി ചൊ​വ സ്വ​ദേ​ശി​യാ​ണ്.

2016 രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന ദേ​ശീ​യ സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു മി​ടു​ക്ക​നാ​യ ഈ ​കാ​യി​ക താ​രം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വോ​ളി​ബോ​ൾ ഇ​ന​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടി​യ വി​മ​ൽ ജോ​സ് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്.

ഈ ​കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി​യ​ത് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ജോ​ബി​ൻ ജോ​സ​ഫ്, ഫി​സി​ക്ക​ൽ എ​ഡു​ക്കേ​ഷ​ൻ അ​ധ്യാ​പി​ക ജി​സ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രാ​ണ്. ഇ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും എ​ല്ലാ ചെ​ല​വും വ​ഹി​ച്ചു​കൊ​ണ്ട് മാ​നേ​ജ്മെ​ന്‍റും കു​ട്ടി​ക​ളു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30 ന് ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന കേ​ര​ള താ​ര​ങ്ങ​ൾ​ക്ക് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും സ​ബ് എ​യ്ഡ് എ​ന്നീ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കും.