ലോ​ക നാ​ട​ക​ദി​നം ആ​ഘോ​ഷി​ക്കും
Saturday, March 23, 2019 12:40 AM IST
തേ​ഞ്ഞി​പ്പ​ലം: തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 27-ന് ​ലോ​ക നാ​ട​ക​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ പ​ത്തി​ന് പ്ര​ശ​സ്ത നാ​ട​ക​കൃ​ത്ത് ജ​യ​പ്ര​കാ​ശ് കൂ​ളൂ​റി​ന്‍റെ ശി​ൽ​പ​ശാ​ല​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കും.

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി, കേ​ര​ള​ന​ട​നം, ഓ​ട്ട​ൻ തു​ള്ള​ൽ, നാ​ട​ക-​സം​ഗീ​ത​ക​ച്ചേ​രി, താ​യ്ച്ചി, മ​ല​യാ​ള നാ​ട​ക അ​ര​ങ്ങി​ലെ പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, നാ​ട​ക ദി​ന സ​ന്ദേ​ശ അ​വ​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം 6.30-ന് ​ച​ക്ക​ര​പ​ന്ത​ൽ നാ​ട​ക​വും, 7.30-ന് ​സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ബെ​റ്റ​ർ ദാ​ൻ ഒ​റി​ജി​ന​ൽ ക​ണ്ടം​പ​റ​റി നൃ​ത്ത​വും അ​ര​ങ്ങേ​റും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും.