ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ന​വദ​ന്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, March 23, 2019 1:51 AM IST
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.
വേ​ളം പെ​രു​വ​യ​ൽ സ്വ​ദേ​ശി​നി മു​ബ​ഷീ​റ(19), ഭ​ർ​ത്താ​വ് കൊ​ടു​വ​ള്ളി ഓ​മ​ശ്ശേ​രി നൗ​ഫ​ൽ(26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​റു​മാ​സം മു​ന്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. മു​ബ​ഷീ​റ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ക​ല്യാ​ണ ആ​വ​ശ്യ​ത്തി​നാ​യി വ​ട​ക​ര​യി​ൽ നി​ന്നു വ​സ്ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു ഇ​വ​ർ. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​ന് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കൃ​ഷ്ണ​കൃ​പ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലാ​ണ് സം​ഭ​വം.

ഇ​ടി​ച്ചി​ട്ട ലോ​റി നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും മൂ​രാ​ട് വ​ച്ച് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. വേ​ളം കോ​മ​ത്ത് സൂ​പ്പി മു​സ​ലി​യാ​രാ​ണ് മു​ബ​ഷീ​റ​യു​ടെ പി​താ​വ്. മാ​താ​വ് കൊ​ടു​വ​ള്ളി ആ​ലി​ൻ​ത​റ പ​ട്ടി​ച്ചാ​ലി​ൽ സൈ​ന​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്, സു​ഹൈ​ല. മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.