ആ​ത്മ​ഹ​ത്യാ സ​ന്ദേ​ശ​മയ​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി; ഭാ​ര്യാ​പി​താ​വ് അ​റ​സ്റ്റി​ൽ
Saturday, March 23, 2019 1:53 AM IST
കൊ​ട്ടാ​ര​ക്ക​ര: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ത്മ​ഹ​ത്യാ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. വാ​ള​കം രാ​ജി ഭ​വ​നി​ൽ രാ​ജേ​ഷ് (28) നെ ​ആ​ണ് വീ​ടി​നു​ള്ളി​ൽ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റ​ത്തി​ന് രാ​ജേ​ഷി​ന്‍റെ ഭാ​ര്യാ പി​താ​വ് തു​ള​സീ​ധ​ര​ൻ​പി​ള്ള​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ടാ​ക്‌​സി​ഡ്രൈ​വ​റാ​യ രാ​ജേ​ഷ്, ഭാ​ര്യ വീ​ണ, തു​ള​സീ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു.

മ​ട​ങ്ങും​വ​ഴി കാ​റി​നു​ള്ളി​ൽ തു​ള​സീ​ധ​ര​ൻ​പി​ള്ള​യും രാ​ജേ​ഷും വ​ഴ​ക്കി​ടു​ക​യും കാ​ർ പ​ട്ടാ​ഴി​യി​ൽ നി​ർ​ത്തി​യ​പ്പോ​ൾ തു​ള​സീ​ധ​ര​ൻ​പി​ള്ള രാ​ജേ​ഷി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​ആ​യി​രു​ന്നു സം​ഭ​വം.

രാ​ജേ​ഷ് ഫോ​ണി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും രാ​ജേ​ഷി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​ഖ​ത്ത് പ​രി​ക്കേ​റ്റി​രു​ന്ന രാ​ജേ​ഷ് ചി​കി​ത്സ തേ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യാ പി​താ​വ് ത​ന്നെ മ​ർ​ദി​ച്ച​തി​നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്നു കാ​ട്ടി ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വീ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗ​ർ​ഭി​ണി​യാ​യ വീ​ണ​യെ കൈ​യേ​റ്റം ചെ​യ്ത​തി​നാ​ലാ​ണ് രാ​ജേ​ഷി​നെ മ​ർ​ദി​ച്ച​തെ​ന്ന് തു​ള​സീ​ധ​ര​ൻ​പി​ള്ള മൊ​ഴി ന​ൽ​കി​യ​താ​യി കൊ​ട്ടാ​ര​ക്ക​ര സി​ഐ ന്യു​അ്മാ​ൻ പ​റ​ഞ്ഞു.