ത​ടി​മി​ല്ലി​ല്‍ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, March 23, 2019 1:54 AM IST
വെ​ള്ള​റ​ട: ആ​റാ​ട്ട്കു​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ത​ടി​മി​ല്ലി​ല്‍ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്തി. ഊ​രു​ട്ട​ബ​ലം മു​ല്ല​പ്പ​ള്ളി​ക്കോ​ണം കു​രു​വ്‌​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കേ​ശ​വ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കേ​ശ​വ​ന്‍ മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. രാ​ത്രി ര​ണ്ടി​ന് ബാ​ത്ത്റൂ​മി​ല്‍ പോ​കു​ന്ന​തി​നി​ടെ ത​ടി​മി​ല്ലി​ല്‍ ക​ഴ​ഞ്ഞ് വീ​ഴു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഹൃ​ദ്രോ​ഗ​മാ​യി​രി​ക്കാം മ​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥമി​ക നി​ഗ​മ​നം.​ഒ​രു​മാ​സം മു​ന്പാ​ണ് കേ​ശ​വ​ന്‍ മി​ല്ലി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: മ​ല്ലി​ക.