ക​ണ്ടെ​യ്ന​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, March 23, 2019 1:54 AM IST
ബാ​ല​രാ​മ​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ രാ​ജ​ശേ​ഖ​ര​ൻ (44) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വ​ര മാ​ധ​വി​ലാ​സം യു​പി സ്കൂ​ളി​ലെ പ്യൂ​ണാ​ണ്. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി രാ​ജ​ശേ​ഖ​ര​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യ രാ​ജ​ശേ​ഖ​ര​നെ നാ​ട്ടു​കാ​രാ​ണ് ടാ​ക്സി​യി​ലും പി​ന്നീ​ട് ആം​ബു​ല​ൻ​സി​ലും ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് എ​ൽ​പി​എ​സി​ലെ അ​ധ്യാ​പി​ക ശ്രീ​ദേ​വി​യാ​ണ് ഭാ​ര്യ. കാ​ഞ്ഞി​രം​കു​ളം മൗണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ദേ​വി​ക ശേ​ഖ​ര​ൻ ഏ​ക മ​ക​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.