സ​ത‌ീ​ഷ‌്ച​ന്ദ്ര​ന്‍റെ പ​ര്യ​ട​നം ഇ​ന്ന് ക​ല്യാ​ശേ​രി​യി​ൽ തു​ട​ങ്ങും
Saturday, March 23, 2019 7:57 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട‌ു​വ​ട്ടം പ​ര്യ​ട​നം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി കെ.​പി. സ​ത‌ീ​ഷ‌്ച​ന്ദ്ര​ന്‍റെ ഒ​ന്നാം​ഘ​ട്ട പൊ​തു​പ​ര്യ​ട​നം ഇ​ന്ന‌ു ക​ല്യാ​ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ക്കും. 24 ന‌് ​പ​യ്യ​ന്നൂ​ർ, 25 ന‌് ​ഉ​ദു​മ, 26 ന‌് ​കാ​സ​ർ​ഗോ​ഡ്, 27 ന‌് ​തൃ​ക്ക​രി​പ്പൂ​ർ, 28 ന‌് ​കാ​ഞ്ഞ​ങ്ങാ​ട‌്, 29 ന‌് ​മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ലോ​ക്ക​ൽ ക​ൺ​വ​ൻ​ഷ​നു​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

170 ലോ​ക്ക​ലു​ക​ളി​ലാ​ണ‌് ക​ൺ​വ​ൻ​ഷ​ൻ ന​ട​ന്ന​ത‌്. 1317 ബൂ​ത്തു​ക​ളി​ലെ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ പൂ​ർ​ത്തി​യാ​കും. എ​ൽ​ഡി​എ​ഫി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യു​മാ​യു​ള്ള മൂ​ന്ന‌ു​ദി​വ​സ​ത്തെ ഗൃ​ഹ​സ​ന്ദ​ർ​ശ​നം വ്യാ​ഴാ​ഴ‌്ച തു​ട​ങ്ങി. കു​ടും​ബ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം ന​ട​ത്തു​ന്ന സ‌്ക്വാ​ഡ‌് പ്ര​വ​ർ​ത്ത​നം ഇ​ന്നു സ​മാ​പി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യു​വ​ജ​ന, മ​ഹി​ളാ സ‌്ക്വാ​ഡു​ക​ൾ രം​ഗ​ത്തി​റ​ങ്ങും.