യു​വ മ​ന​സു​ക​ളെ കൈ​യി​ലെ​ടു​ത്ത് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Saturday, March 23, 2019 7:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ലാ​ല​യ​ങ്ങ​ളി​ലെ​ത്തി യു​വ​മ​ന​സു​ക​ളെ കൈ​യി​ലെ​ടു​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജ്, തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്സ് കോ​ള​ജ്, രാ​ജീ​വ് ഗാ​ന്ധി ഫാ​ർ​മ​സി കോ​ള​ജ് എ​ന്നീ ക​ലാ​ല​യ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി നേ​രി​ട്ട് വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ​ത്. വി​വി​ധ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യെ ആ​വേ​ശ​പൂ​ർ​വം മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യും പൂ​ത്തി​രി​ക​ൾ ക​ത്തി​ച്ചു​മാ​ണ് ക്യാ​മ്പ​സി​ലേ​ക്ക് വ​രേ​റ്റ​ത്.

തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട് കോ​ള​ജി​ൽ കാ​മ്പ​സി​ൽ കോ​ള​ജ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ പ​റ​വ​ക​ൾ​ക്കൊ​രു ത​ണ്ണീ​ർ​ക്കു​ടം പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ നി​ർ​വ​ഹി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ മു​ജ​മ്മ​ൽ ജു​മാ മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച ജു​മാ ന​മ​സ്കാ​രം ക​ഴി​ഞ്ഞെ​ത്തി​യ വി​ശ്വാ​സി​ക​ളെ​യും ഉ​സ്‌​താ​ദു​മാ​രെ​യും അ​വ​രു​ടെ ശി​ഷ്യ​രെ​യും ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഉ​ച്ച ക​ഴി​ഞ്ഞ് ഉ​ദി​നൂ​രി​ലെ ക​രി​മ്പി​ൽ ത​റ​വാ​ട്ടി​ലെ ക​ളി​യാ​ട്ട​ത്തി​നെ​ത്തി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

കെ​ട്ടി​യാ​ടി​യ തെ​യ്യ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി മ​ഞ്ഞ​ൾ കു​റി​യും വാ​ങ്ങി അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്താ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​ത്. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ക​രി​മ്പി​ൽ കൃ​ഷ്‌​ണ​ൻ, വി.​കെ.​പി. ഹ​മീ​ദ​ലി, കെ.​വി. മു​കു​ന്ദ​ൻ, വി.​കെ. ബാ​വ, റ​ഫീ​ഖ് കോ​ട്ട​പ്പു​റം, പി.​വി. ക​ണ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ, നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ്, കെ.​പി. ദി​നേ​ശ​ൻ, എ.​ജി. ഖ​മ​റു​ദ്ദീ​ൻ, ജാ​ബി​ർ ത​ങ്ക​യം തു​ട​ങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്നു.