എരണ്ട വി​ഴു​ങ്ങു​ന്ന​തു നോ​ക്കി ക​ണ്ണീ​ർ​പൊ​ഴി​ച്ച് ക​ർ​ഷ​ക​ർ
Saturday, March 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: വി​യ​ർ​പ്പൊ​ഴു​ക്കി ക​ർ​ഷ​ക​ർ വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ല് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ​പ്പോ​ൾ എ​ര​ണ്ട വി​ഴു​ങ്ങു​ന്നു. കൊ​യ്ത്താ​രം​ഭി​ച്ച​തും, വി​ള​വെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന​തു​മാ​യ കാ​യ​ൽ നി​ല​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യേ​ൽ​ക്കു​ന്ന​ത്. ഇ ​ബ്ലോ​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം കാ​യ​ലി​ലാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണം ഏ​റ്റ​വു​മ​ധി​കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. 45 ഏ​ക്ക​റി​ലെ വി​ള​വ് പൂ​ർ​ണ​മാ​യും ഇ​തു​വ​രെ ന​ശി​ച്ചു ക​ഴി​ഞ്ഞ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ഇ ​ബ്ലോ​ക്ക് കാ​യ​ലി​ലെ ആ​റ്, ഒ​ൻ​പ​ത്, 12, 14 ബ്ലോ​ക്കു​ക​ളി​ലാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പ്ര​ള​യാ​ന​ന്ത​ര​മു​ള്ള പു​ഞ്ച​കൃ​ഷി​ക്കു ഇ​ത്ത​വ​ണ ന​ല്ല വി​ള​വാ​ണ് കു​ട്ട​നാ​ട്ടി​ലു​ട​നീ​ളം ല​ഭി​ക്കു​ന്ന​ത്. ഏ​ക്ക​റൊ​ന്നി​ന് ശ​രാ​ശ​രി മൂ​ന്നു ക്വി​ന്‍റ​ൽ വീ​ത​മാ​ണ് ഇ​വി​ടെ​യും വി​ള​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ങ്ങ​നെ ക​ണ​ക്കാ​ക്കി​യാ​ൽ ഏ​ക്ക​റൊ​ന്നി​ന് 75,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​യ​ലി​ലാ​കെ 35 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​രു​തു​ന്നു. ഉ​ണ്ണി, ഭ​ദ്ര​ൻ, എ.​സി. ത​ങ്ക​ച്ച​ൻ, പി.​സി. ബേ​ബി, പു​ഷ്ക​ര​ൻ വാ​ഴ​ക്ക​ളം, സ​തീ​ശ​ൻ തു​ട​ങ്ങി 15ഓ​ളം സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കൊ​യ്ത്തു ചെ​ല​വു​ക​ളൊ​ഴി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ പ​ണി​ക​ളും തീ​ർ​ത്ത സ​മ​യ​ത്താ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​വി​ടെ എ​ര​ണ്ട വി​ള​വ് ന​ശി​പ്പി​ച്ച​ത്. കൊ​യ്ത്തി​നാ​യി ര​ണ്ടാ​ഴ്ച മു​ന്പു പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി വെ​ള്ള​മു​ള്ള പാ​ട​ത്താ​ണ് എ​ര​ണ്ട​യു​ടെ ആ​ക്ര​മ​ണം കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​മി​ല്ലാ​ത്ത പാ​ട​ത്തു​ള്ള ആ​ക്ര​മ​ണം ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.
ഇ​തി​നു പു​റ​മെ വീ​ണു കി​ട​ക്കു​ന്ന നെ​ൽ​ച്ച​ടി​ക​ളെ​യാ​ണ് എ​ര​ണ്ട ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​വി​ടെ പ​തി​വി​നു വി​പ​രീ​ത​മാ​യി നി​ല​നെ​ല്ലി​ലേ​ക്കു എ​ര​ണ്ട​ക​ൾ കൂ​ട്ട​മാ​യി പ​റ​ന്നി​റ​ങ്ങി ചെ​ടി​ക​ൾ വീ​ഴ്ത്തു​ക​യും, വി​ള​വു തി​ന്നു​ക​യു​മാ​യി​രു​ന്നു.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഏ​റെ​ക്കാ​ല​മാ​യി ത​രി​ശു കി​ട​ക്കു​ന്ന ഡി ​ബ്ലോ​ക്കു പു​ത്ത​നാ​റാ​യി​രം കാ​യ​ൽ, ഇ ​ബ്ലോ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റെ തെ​ര​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ ത​ന്പ​ടി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യ എ​ച്ച് ബ്ലോ​ക്ക് കാ​യ​ൽ, അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന മെ​ത്രാ​ൻ കാ​യ​ൽ, എ​ഫ് ബ്ലോ​ക്ക് ജ​ഡ്ജി ആ​റാ​യി​രം, മാ​രാ​ൻ കാ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ര​ണ്ട ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു.
ഇ​വ​യെ ആ​ക്ര​മി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ക​യ്യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​നെ ആ​കു​ന്നു​ള്ളു. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ക​ർ​ഷ​ക​ർ അ​ധ്വാ​ന​ഫ​ലം ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ്. ഇ​ത്ത​രം ന​ഷ്ട​ങ്ങ​ളും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.