ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്തു
Saturday, March 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: ലോ​ക​ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ച​ന്പ​ക്കു​ളം ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തി. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ക​രു​ത​ൽ-2019 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി. ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ കു​രു​ക്കോ​ട, എ​ഴു​കാ​ട് കോ​ള​നി​ക​ളി​ലാ​ണു ജ​ല വി​ത​ര​ണം ന​ട​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​രെ അ​ണി​നി​ര​ത്തി സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഫൊ​റോ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ജോ​സ​ഫ്, ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ജി​സ്മോ​ൾ ജോ​സ​ഫ്, അ​തി​രൂ​പ​ത എ​ഡി​റ്റ​ർ റോ​സി സി​റി​യ​ക്, ജെ​റി​ൻ ആ​ന്‍റ​ണി, വി​നു വ​ർ​ഗീ​സ്, ജെ​റി​ൻ കെ.​തോ​മ​സ്, സോ​നു വി. ​സ​ണ്ണി, അ​ലൈ അ​മ​ല ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.