അ​പേ​ക്ഷ ന​ല്ക​ണ​മെ​ന്ന്
Saturday, March 23, 2019 10:51 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ പു​തി​യ റേ​ഷ​ൻ​കാ​ർ​ഡി​നും മ​റ്റു താ​ലൂ​ക്കു​ക​ളി​ലേ​ക്കു കു​റ​വു ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങു​ക, ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​ക​ൾ, കാ​ർ​ഡി​ലെ മ​റ്റ് തി​രു​ത്ത​ൽ വ​രു​ത്തു​ക തു​ട​ങ്ങി​യ​വ​യ്ക്കാ​യി എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കു​മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ താ​ഴെ പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം സ​പ്ലൈ ഓ​ഫീ​സി​ൽ എ​ത്തി അ​പേ​ക്ഷ​ക​ൾ ന​ല്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
തി​ങ്ക​ൾ - പ​ള്ളി​പ്പു​റം, പാ​ണാ​വ​ള്ളി, തൈ​ക്കാ​ട്ടു​ശേ​രി, പെ​രു​ന്പ​ളം. ചൊ​വ്വ - ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്. ബു​ധ​ൻ - അ​രൂ​ർ, അ​രൂ​ക്കു​റ്റി, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്. വ്യാ​ഴം - ചേ​ർ​ത്ത​ല തെ​ക്ക്, ക​ട​ക്ക​ര​പ്പ​ള്ളി, വ​യ​ലാ​ർ. വെ​ള്ളി-​ക​ഞ്ഞി​ക്കു​ഴി, മാ​രാ​രി​ക്കു​ളം, മു​ഹ​മ്മ. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന അ​ന്നു ത​ന്നെ അ​പേ​ക്ഷ പ്ര​കാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി പു​തി​യ കാ​ർ​ഡു​ക​ൾ സ​ഹി​തം ന​ല്കു​ന്ന​താ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.