പൂ​ങ്കാ​വ് പ​ള്ളി​യി​ലേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ഇ​ന്ന്
Saturday, March 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: വി​ശു​ദ്ധ​വാ​ര തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വ​ലി​യ​നോ​ന്പ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി ഇ​ന്നു ന​ട​ക്കും. പാ​തി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് റ​വ. ഡോ. ​ഫ്രാ​ൻ​സീ​സ് കു​രി​ശി​ങ്ക​ൽ, ഫാ. ​റി​ൻ​സ​ണ്‍ ആ​ന്‍റ​ണി, ഫാ. ​ഷി​നോ​ജ് സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ കൈ​ക​ളി​ൽ മ​ര​ക്കു​രി​ശും പി​ടി​ച്ചു കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​ങ്കെ​ടു​ക്കും. ഫാ. ​ആ​ർ​ത​ർ അ​റ​യ്ക്ക​ൽ പീ​ഡാ​നു​ഭ​വ പ്ര​സം​ഗം ന​ട​ത്തും.
പൂ​ങ്കാ​വ് പ​ള്ളി​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, കു​രി​ശി​ന്‍റെ വ​ഴി, ഏ​ഴി​നു ദി​വ്യ​ബ​ലി, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ ക​ല്ല​റ ദേ​വാ​ല​യ​ത്തി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ക​രു​ണ​ക്കൊ​ന്ത, കു​രി​ശി​ന്‍റെ വ​ഴി, പ്ര​ത്യേ​ക നി​യോ​ഗ​പ്രാ​ർ​ഥ​ന​യും, 6.30ന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ഗ്രോ​ട്ടോ​യി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഇ​ടു​ന്ന പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് ആ​നാ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.