ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : പ​ത്രി​കാ​സ​മ​ർ​പ്പ​ണം 28 മു​ത​ൽ
Saturday, March 23, 2019 10:52 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക 28 മു​ത​ൽ സ​മ​ർ​പ്പി​ക്കാം. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ർ​ക്കാ​ണ് പ​ത്രി​ക ന​ൽ​കേ​ണ്ട​ത്. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ സ​ഹ​വ​ര​ണാ​ധി​കാ​രി​യാ​യ ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​ക്കും പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന​തീ​യ​തി ഏ​പ്രി​ൽ നാ​ലി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന അ​ഞ്ചി​നു​മാ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ടാ​ണ്. ക​മ്മീ​ഷ​ന്‍റെ ര​ണ്ട് എ ​ഫോ​റ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പൊ​തു​അ​വ​ധി ദി​ന​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​വി​ല്ല. വി​ജ്ഞാ​പ​നം വ​രു​ന്ന അ​ന്നു മു​ത​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.
വ​ര​ണാ​ധി​കാ​രി​യോ നി​ശ്ച​യി​ക്ക​പ്പെ​ട്ട ഉ​പ​വ​ര​ണാ​ധി​കാ​രി​യോ മാ​ത്ര​മേ പ​ത്രി​ക സ്വീ​ക​രി​ക്കാ​വു. സ്ഥാ​നാ​ർ​ഥി​ക്കോ നി​ർ​ദേ​ശ​ക​നോ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ത​പാ​ലി​ലോ മ​റ്റാ​രെ​ങ്കി​ലും മു​ഖേ​ന​യോ അ​യ​യ്ക്കു​ന്ന പ​ത്രി​ക​ക​ൾ സ്വീ​ക​രി​ക്കി​ല്ല. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി നാ​ലു പ​ത്രി​ക​ക​ൾ വ​രെ സ്വീ​ക​രി​ക്കാം. പ​ത്രി​ക​യ്ക്കൊ​പ്പം 26-ാം ന​ന്പ​ർ ഫോ​റ​ത്തി​ലു​ള്ള സ​ത്യ​വാം​ഗ്മൂ​ല​വും സ്ഥാ​നാ​ർ​ഥി പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. സ്ഥാ​നാ​ർ​ഥി​യോ നി​ർ​ദേ​ശ​ക​നോ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വ​ര​ണാ​ധി​കാ​രി കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ണെ​ങ്കി​ൽ അ​വ​ർ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് എ​ത്തി​യ​താ​യി പ​രി​ഗ​ണി​ക്കും. പ​ത്രി​ക സ​മ​ർ​പ്പ​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം നാ​ലു​പേ​ർ മാ​ത്ര​മേ വ​ര​ണാ​ധി​കാ​രി കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. പ​ത്രി​കാ സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി കാ​ര്യാ​ല​യ​ങ്ങ​ളു​ടെ നൂ​റു​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മെ അ​നു​വ​ദി​ക്കു. പ​ത്രി​ക ന​ൽ​കു​ന്പോ​ൾ ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളി​ൽ ഒ​ന്ന് അ​സ​ൽ ത​ന്നെ​യാ​യി​രി​ക്ക​ണം. വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി കാ​ര്യാ​ല​യ​ങ്ങ​ളി​ൽ പ​ത്രി​ക സാ​ങ്കേ​തി​ക വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. എ​ന്നാ​ലി​ത് സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ​ല്ല. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ സ്ഥാ​ന​ക്ര​മം, പേ​രെ​ഴു​തി​യ​തി​ലെ ത​ക​രാ​ർ തു​ട​ങ്ങി​യ​വ ഈ ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ച്ച് തെ​റ്റ് തി​രു​ത്താ​ൻ സ്ഥാ​നാ​ർ​ഥി​ക്ക് അ​വ​സ​രം ന​ൽ​കും. പ​ത്രി​കാ സ​മ​ർ​പ്പ​ണ​വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി ഇ​നി പ​റ​യു​ന്ന ആ​റി​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം.
ഫോം 26 ​ൽ ന​ൽ​കു​ന്ന സ​ത്യ​വാം​ഗ്മൂ​ലം, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ സ്ഥാ​ന​ക്ര​മം സം​ബ​ന്ധി​ച്ച സാ​ക്ഷ്യ​പ​ത്രം, രാ​ഷ്ട്രീ​യ​ക​ക്ഷി സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ ഫോം ​എ​യും ബി​യും, പ​ട്ടി​ക​വി​ഭാ​ഗ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ ജാ​തി​സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​ക്ഷേ​പ​ത്തു​ക, പ്ര​തി​ജ്ഞ എ​ന്നി​വ​യാ​ണി​വ. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ​ക്കു മാ​ത്ര​മാ​യി സ്ഥാ​നാ​ർ​ഥി ഒ​രു പ്ര​ത്യേ​ക ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രി​ക്ക​ണം. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് ഒ​രു ദി​വ​സം മു​ന്പെ​ങ്കി​ലും ഈ ​അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കു​ന്ന എ​ല്ലാ വ​ര​വു-​ചെ​ല​വു​ക​ളും ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ച രീ​തി​യി​ല​ല്ല കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും.
സ്ഥാ​നാ​ർ​ഥി മു​ദ്ര​വ​ച്ച പ​ത്രി​ക വേ​ണ​മെ​ങ്കി​ൽ നി​ർ​ദേ​ശ​ക​നും സ​മ​ർ​പ്പി​ക്കാം. ദേ​ശീ​യ സം​സ്ഥാ​ന​ത​ല അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​ക​ക്ഷി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഒ​രു നാ​മ​നി​ർ​ദേ​ശ​ക​നും മ​റ്റു​ള്ള​വ​ർ​ക്ക് പ​ത്ത് നി​ർ​ദേ​ശ​ക​ർ​വ​രെ​യും വേ​ണം. നാ​മ​നി​ർ​ദേ​ശ​ക​ൻ ആ ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യി​രി​ക്ക​ണം.
നാ​മ​നി​ർ​ദേ​ശ​ക​ൻ നി​ര​ക്ഷ​ര​നാ​ണെ​ങ്കി​ൽ അ​വ​രു​ടെ വി​ര​ല​ട​യാ​ളം വ​ര​ണാ​ധി​കാ​രി​യോ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. പ​ത്രി​ക​യി​ൽ വി​ര​ല​ട​യാ​ളം വ​ര​ണാ​ധി​കാ​രി​ക്കു മു​ന്പി​ലെ പ​തി​ക്കാ​വു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തും. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന​ദി​ന​ത്തി​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ശേ​ഷ​മു​ള്ള മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും എ​ഡി​റ്റ് ചെ​യ്യാ​തെ ത​ന്നെ ചി​ത്രീ​ക​രി​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു​ശേ​ഷം വ​ര​ണാ​ധി​കാ​രി​യു​ടെ കാ​ര്യാ​ല​യ​ത്തി​നും ഉ​പ​വ​ര​ണാ​ധി​കാ​രി കാ​ര്യാ​ല​യ​ത്തി​നും അ​താ​തു ദി​വ​സ​ത്തെ പ​ത്രി​കാ​സ​മ​ർ​പ്പ​ണ വി​വ​രം നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
സ്ഥാ​നാ​ർ​ഥി കെ​ട്ടി​വ​യ്ക്കേ​ണ്ട തു​ക 25,000 രൂ​പ​യാ​ണ്. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 10,000 രൂ​പ​യും. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് നാ​ലു​സെ​റ്റ് പ​ത്രി​ക​വ​രെ ന​ൽ​കാ​മെ​ങ്കി​ലും നി​ക്ഷേ​പ​തു​ക ഒ​ന്നു​മ​തി. ഈ ​തു​ക പ​ണ​മാ​യോ റി​സ​ർ​വ് ബാ​ങ്കി​ലോ ഗ​വ. ട്ര​ഷ​റി​യി​ലോ പ്ര​ത്യേ​ക ഹെ​ഡി​ലോ അ​ട​യ്ക്കാം. സ്ഥാ​നാ​ർ​ഥി ന​ൽ​കു​ന്ന പ​ത്രി​ക​യു​ടെ പ​ക​ർ​പ്പും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ന്‍റെ പ​ക​ർ​പ്പും അ​താ​തു ദി​വ​സം വ​ര​ണാ​ധി​കാ​രി​യു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ടെ​യും കാ​ര്യാ​ല​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ​ത്രി​ക സ്വീ​ക​രി​ച്ച 24 മ​ണി​ക്കൂ​റി​ന​കം ഇ​വ ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ക്കും. മ​ണ്ഡ​ല പ​രി​ധി​ക്ക് വെ​ളി​യി​ലാ​ണ് വ​ര​ണാ​ധി​കാ​രി​യു​ടെ​യും സ​ഹ​വ​ര​ണാ​ധി​കാ​രി​യു​ടെ​യും ഓ​ഫീ​സെ​ങ്കി​ൽ മ​ണ്ഡ​ല പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ത്ത് ഇ​ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.