‌മി​ക​വി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യൊ​രു​ക്കി പു​ല്ലാ​ട് ബി​ആ​ര്‍​സി ‌‌
Saturday, March 23, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബി​ആ​ര്‍​സി ന​ട​ത്തി​യ നൂ​ത​നാ​ശ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്നീ ഉ​ദ്ദേ​ശ്യ​ങ്ങ​ളോ​ടെ പു​ല്ലാ​ട് ബി​ആ​ര്‍​സി ന​ട​ത്തി​യ പ്രാ​ദേ​ശി​ക വി​ദ്യാ​ഭ്യാ​സ സ​ദ​സ് ശ്ര​ദ്ധ​യ​മാ​യി.
കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​പി​ഒ ഷാ​ജി എ.​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ആ​ര്‍​സി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സോ​ജി, ലി​ന്‍​സി കെ.​സാം, ഹ​രി​കു​മാ​ര്‍ എ​സ്, ആ​ര്‍. സ്‌​നേ​ഹ​ല​ത പ​ണി​ക്ക​ര്‍, സാ​ബു കെ.​ദാ​നി​യ​ല്‍, പ്രി​ന്‍​സി, കെ.​ആ​ര്‍. രാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ​ഗ്ര ശി​ക്ഷ പ​ത്ത​നം​തി​ട്ട ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ടെ​യും പു​ല്ലാ​ട് ബി​ആ​ർ​സി ന​ട​ത്തി​യ നൂ​ത​നാ​ശ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​വി​ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ​ദ​സി​ല്‍ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ എ​സ്എം​സി, പി​റ്റി​എ, എ​സ്ആ​ര്‍​ജി അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.‌