സ്‌​കോ​ള്‍-​കേ​ര​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടെ​ലി​ഫോ​ണി​ലൂ​ടെ സം​ശ​യ​നി​വാ​ര​ണം
Saturday, March 23, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: സ്‌​കോ​ള്‍-​കേ​ര​ള മു​ഖേ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സി​ല്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന വി​ഷ​യ സം​ബ​ന്ധ​മാ​യ സം​ശ​യ നി​വാ​ര​ണ​ത്തി​ന് ടെ​ലി​ഫോ​ണ്‍ വ​ഴി​യു​ള്ള സേ​വ​നം ആ​രം​ഭി​ച്ചു. 26 വ​രെ സേ​വ​നം തു​ട​രും. വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക.
സം​ശ​യ​നി​വാ​ര​ണ​ത്തി​ന് വി​ളി​ക്കേ​ണ്ട അ​ധ്യാ​പ​ക​രു​ടെ പേ​ര്, വി​ഷ​യം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ സ്‌​കോ​ള്‍- കേ​ര​ള ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും www.scolekerala.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും.