കു​ന്പ​ഴ ബ​സ് അ​പ​ക​ടം: അ​നു​സ്മ​ര​ണം ന​ട​ത്തും‌
Saturday, March 23, 2019 11:06 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​സ് അ​പ​ക​ട​മാ​യ കു​ന്പ​ഴ ബ​സ് അ​പ​ക​ട​ത്തി​ന്‍റെ 40-ാം വാ​ർ​ഷി​ക​ദി​ന​മാ​യ 30ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്താ​ൻ മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ഷാ​ജി, എ​സ്. സേ​തു​നാ​ഥ്, സി.​കെ. മാ​ത്യൂ​സ് ശ​ങ്ക​ര​ത്തി​ൽ, വി. ​മു​ര​ളീ​ധ​ര​ൻ, കെ.​ജി. ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​സ്. ഷൈ​ൻ, എ.​വി. ജോ​ർ​ജ്, ജ​ല​ജ, എം. ​രാ​ജേ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ മ​ധു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​നു​സ്മ​ര​ണ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി കെ. ​ജ​യ​ലാ​ൽ - പ്ര​സി​ഡ​ന്‍റ്, എ​സ്. സേ​തു​നാ​ഥ് - കോ ​ഓ​ർ​ഡി​നേ​റ്റ​ർ, എ.​വി. ജോ​ർ​ജ് - പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
1979 മാ​ർ​ച്ച് 30ന് ​ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​ത്തി​ലെ 46 പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ‌