എം​സി​എം​സി സെ​ല്‍-​മീ​ഡി​യ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം 25ന് ‌‌
Saturday, March 23, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ സ​ജ്ജീ​ക​രി​ച്ച മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി(​എം​സി​എം​സി) സെ​ല്ലി​ന്‍റെ​യും മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 25ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​വ​ഹി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ല്‍​കു​ക​യും പെ​യ്ഡ് ന്യൂ​സു​ക​ള്‍ നി​രീ​ക്ഷി​ച്ച് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​ണ് എം​സി​എം​സി​യു​ടെ ചു​മ​ത​ല.‌