ഭൂ​മി​ക്കൊ​രു വോ​ട്ട് - സെ​ല്‍​ഫി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം ‌‌
Saturday, March 23, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ട​യി​ല്‍ പ്ര​കൃ​തി​ക്കാ​യി വ്യ​ത്യ​സ്ത​മാ​യൊ​രു സെ​ല്‍​ഫി മ​ത്സ​രം. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള 'ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് 2019' ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഭൂ​മി​ക്കൊ​രു വോ​ട്ട് എ​ന്ന പേ​രി​ലാ​ണ് സെ​ല്‍​ഫി മ​ത്സ​രം ന​ട​ത്തു​ന്ന​ത്.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സ്വ​ന്തം സ്ഥ​ല​ത്തോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ പു​തു​താ​യി വൃ​ക്ഷ​ത്തൈ ന​ടു​ന്ന​തി​ന്‍റെ സെ​ല്‍​ഫി ഫോ​ട്ടോ​യാ​ണ് അ​യ​യ്‌​ക്കേ​ണ്ട​ത്.
വൃ​ക്ഷ​ത്തൈ ന​ടു​ന്ന സ്ഥ​ലം വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യ​ത്ത​ക്ക വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ഫോ​ട്ടോ എ​ടു​ക്കേ​ണ്ട​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്ന് പേ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും.
വി​ജ​യി​ക​ളാ​കു​ന്ന വ്യ​ക്തി​ക​ള്‍ ന​ട്ട വൃ​ക്ഷ​ത്തൈ​ക​ള്‍ നേ​രി​ട്ടു​ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​തി​നു ശേ​ഷം മാ​ത്ര​മേ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യു​ള്ളു. ഏ​പ്രി​ല്‍ 20 വ​രെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ സെ​ല്‍​ഫി ഫോ​ട്ടോ​ക​ള്‍ 8129557741 എ​ന്ന മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ വാ​ട്‌​സ​പ്പ് വ​ഴി​യോ [email protected]എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​യ​യ്ക്ക​ണം.
ഫോ​ട്ടോ​യോ​ടൊ​പ്പം പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, വൃ​ക്ഷ​ത്തൈ​യു​ടെ ഇ​നം എ​ന്നി​വ​യും അ​യ​യ്ക്ക​ണം.
ഒ​രാ​ള്‍​ക്ക് ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന പ്ര​ത്യേ​ക ഫോ​ട്ടോ​ക​ള്‍ അ​യ​യ്ക്കാം. ‌‌