സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ശി​ല​നം ‌‌
Saturday, March 23, 2019 11:06 PM IST
പ്ര​മാ​ടം: രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി ഉ​പ​കേ​ന്ദ്ര​ത്തി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.
ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ടാ​ല​ന്‍റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലേ​ക്കും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്‌​സി​ലേ​ക്കു​മാ​ണ് ക്ലാ​സു​ക​ള്‍.
പ്ര​വേ​ശ​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍
ഏ​പ്രി​ല്‍ ഒ​ന്നി​നു മു​മ്പ് അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 8281098872. ‌