ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, March 23, 2019 11:19 PM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​രി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ക​തി​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ എ​ര​ഞ്ഞോ​ളി മ​ലാ​ൽ എ​കെ​ജി ക്ല​ബി​നു സ​മീ​പം ഷീ​ന നി​വാ​സി​ൽ കെ.​എം.​രാ​ഘ​വ​ൻ-​നി​ർ​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ജി​ത്ത് (35 )ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ക​തി​രൂ​ർ വ​നി​താ ബാ​ങ്കി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്ത് ശ്രീ​ക്ല​യ​ൻ ഓ​ടി​ച്ച ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യ​വെ കൊ​ട്ടി​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ക്ല​യ​നെ (38) കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​തി​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നൈ​റ്റ് വാ​ച്ച്മാ​നാ​യ ശ്രീ​ജി​ത്ത് ബാ​ങ്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം സി​പി​എം മ​ലാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ജു (ഗ​ൾ​ഫ്), ഷീ​ന.