തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ സൈക്കിള്‍ റാലി
Saturday, March 23, 2019 11:22 PM IST
ച​വ​റ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​താ​ഭ​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ശു​ചി​ത്വ​മി​ഷ​നും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി ഹ​രി​താ​ഭ​മാ​യ ന​ല്ലൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലെ എ​ന്‍​എ​സ്എ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ.​ജി.​ഗോ​പ​കു​മാ​ര്‍,ഡോ.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് കോ​ളേ​ജി​ല്‍ സൈ​ക്കി​ള്‍ റാ​ലി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഐ​സ​ക് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ മി​നി.​എം. രാ​ജ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ യു.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കൊ​ല്ലം എ​സ്എ, ടി​കെ​എം, കൊ​ട്ടി​യം എ​ന്‍​എ​സ്എ​സ്, ഡോ​ണ്‍​ബോ​സ്‌​കോ എ​ന്നീ കോ​ളേ​ജു​ക​ളി​ലെ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ ചു​റ്റി ഉ​ച്ച​യോ​ടെ റാ​ലി ക​ള​ക്‌​ട്രേ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ഡോ.​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ശു​ചി​ത്വ മി​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ റാ​ലി​യെ സ്വീ​ക​രി​ച്ചു.