പാ​റ ക​യ​റ്റിയ ലോ​റി കു​ഴി​യി​ൽ മ​റി​ഞ്ഞു
Sunday, March 24, 2019 12:03 AM IST
പു​ന​ലൂ​ർ : പാ​റ ക​യ​റ്റി പോ​യ ലോ​റി പൈ​പ്പ് ലൈ​നി​ന്‍റെ കു​ഴി​യി​ൽ മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. ഡ്രൈ​വ​ർ ഹ​രി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓടെ​യാ​ണ് സം​ഭ​വം. പു​ന​ലൂ​ർ എം​എ​ൽ എ ​റോ​ഡി​ൽ നി​ന്നും കോ​മ​ളം​കു​ന്നി​ലേ​ക്കു പോ​കു​ന്ന വ​ലി​യ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ള​വ് തി​രി​ക്കു​ന്ന​തി​ന് പി​ന്നി​ലേ​ക്കെ​ടു​ത്ത ലോ​റി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ കു​ഴി​യ​ിൽ ചാ​ടി മ​റി​യു​ക​യാ​യി​രു​ന്നു.
പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ക​യും കോ​മ​ളം​കു​ന്നി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.​പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് സു​ര​ക്ഷി​ത​മാ​യ നി​ല​യി​ൽ റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ബ​ല​പ്പെ​ടു​ത്താ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.
കൂ​ട​ൽ ഭാ​ഗ​ത്ത് നി​ന്നും കോ​മ​ളം​കു​ന്ന് സ്വ​ദേ​ശി തു​ള​സീ​ധ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പ​റ​യു​മാ​യി പോ​യ​താ​യി​രു​ന്നു ലോ​റി. ഇ​വി​ടെ 20 അ​ടി​യോ​ളം താ​ഴ്ച​യി​ലൂ​ടെ​യാ​ണ് എംഎ​ൽഎ ​റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. ചെ​ങ്കു​ത്താ​യ വ​ള​വാ​ണ് ഇ​വി​ടെ. മൂ​ന്നു മാ​സം മു​മ്പ് ഇ​വി​ടെ എം​എ​ൽ​എ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ട​ൽ പ​രി​ഹ​രി​ക്കാ​നാ​യി കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്ത് പാ​റ ക​യ​റ്റി വ​ന്ന ലോ​റി​യും മ​റ്റു ച​ര​ക്കു ലോ​റി​ക​ളും മ​റി​ഞ്ഞി​രു​ന്നു.​
ഇ​പ്പോ​ൾ എംഎ​ൽഎ ​റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. കോ​മ​ളം​കു​ന്നി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്തെ വ​ള​വ് അ​പ​ക​ട​ര​ഹി​ത​മാ​യി പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഷ്ടി​ച്ച് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​ക​ന്ന​തി​നു​ള്ള വീ​തി മാ​ത്ര​മേ ഈ ​വ​ള​വി​ന് ഉ​ള്ളൂ. നഗര മ​ധ്യ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​മാ​ണ് കോ​മ​ളം​കു​ന്ന്.